തിരുവനന്തപുരം : നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനില്‍ കാറിടിച്ച് പത്തുവയസുകാരന്‍ മരിച്ചു. വാളക്കാട് നിലാവ് വീട്ടില്‍ അനീഷിന്റെയും സിമിയുടെയും മകന്‍ ആയുഷ് ആണ് മരിച്ചത്.
മുദാക്കല്‍ പൊയ്കമുക്കില്‍ നിര്‍ത്തി ഇട്ടിരുന്ന പിക്കപ്പ് വാനില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു.
ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. അനീഷും സിമിയും ആയുഷും കൂടി വാമനപുരത്ത് പോയിട്ട് തിരിച്ചു വീട്ടിലേക്ക് പൊകവേയാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഗന്‍ആര്‍ കാര്‍ നിര്‍ത്തി ഇട്ടിരുന്ന പിക്കപ്പില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കുട്ടി റോഡിലേക്ക് തെറിച്ചു വീണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിയെ ഉടന്‍ വലിയകുന്ന് താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അനീഷ് ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.