17 കാരി തൂങ്ങി മരിച്ചതിന് പിന്നാലെ 23 കാരനും മരിച്ച നിലയിൽ.
വർക്കല:മടവൂരിൽ 17 കാരിയെ വിട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ നിലമേൽ കരിന്തലക്കോട്ട് 23 കാരനെ വിട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കരുന്തലക്കോട് കരിക്കത്ത് ശ്രീജിത്താണ് [23] മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മരിച്ച അക്ഷരയും ശ്രീജിത്തും തമ്മിൽ പരിചയക്കാരായിരുന്നതായാണ് വിവരം. മടത്തറ – നിലമേൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആയിരുന്ന ശ്രീജിത്ത് അടുത്ത സമയത്തായി ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഇന്ന് രാവിലെയാണ് പുലിയർ കൃഷ്ണ ഭവനിൽ അക്ഷരയെ [17] വീട്ടി തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മടവൂർ പേരേടം വിവേകാനന്ദ ഹയർ സെക്കൻ്ററി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു.