തിരുവല്ല : കുടുംബ വഴക്കിനെ
തുടർന്ന് നിരണത്ത് ഗൃഹനാഥൻ
വീടിനുള്ളിൽ തൂങ്ങി മരിച്ചു.
നിരണം വാലു പറമ്പിൽ വീട്ടിൽ
അലക്സാണ്ടർ വർഗീസ് (56)
ആണ് വീട്ടിലെ കിടപ്പുമുറിയിൽ
തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ 8
മണിയോടെയാണ് ഇയാളെ
തൂങ്ങി മരിച്ച നിലയിൽ
കാണപ്പെട്ടത്. പുളിക്കീഴ്
പോലിസ് നടത്തിയ ഇൻക്വസ്റ്റ്
നടപടികൾക്ക് ശേഷം മൃതദേഹം
പോസ്റ്റ്മോർട്ടം നടത്തി
ബന്ധുക്കൾക്ക് വിട്ടു നൽകി.