മങ്കട: അസം സ്വദേശിനിയായ വീട്ടമ്മയെ മങ്കട ഏലച്ചോലയിലെ ക്വാര്‍ട്ടേഴ്സില്‍
മരിച്ചനിലയില്‍ കണ്ടെത്തി. ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് താമസിച്ചിരുന്ന ഹുസ്നാര ബീഗത്തിന്‍റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് നാലോടെ സ്ഥലത്തെത്തിയ അടുത്ത റൂമിലെ താമസക്കാരന്‍ ദുര്‍ഗന്ധം കാരണം കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു.
വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ജനല്‍ചില്ല് തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് പുതപ്പില്‍ ചുറ്റിയ നിലയില്‍ മൃതശരീരം കണ്ടത്.
പൊലീസെത്തി വാതില്‍ തുറന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് അസം ലുഞ്ചിഗര്‍ സ്വദേശി സഫിയര്‍ റഹ്മാനെയും രണ്ടു മക്കളെയും രണ്ടു ദിവസമായി കാണാനില്ല. മരണത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിനുരാജ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.