കോഴിച്ചിനയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; സ്ത്രീക്ക് ദാരുണാന്ത്യം



​മലപ്പുറം: കോഴിച്ചിനയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  തെന്നല പൂക്കിപ്പറമ്പ് സ്വദേശി കൂനാരി മുബഷിറിന്റെ ഭാര്യ അഷിത (29) ആണ് മരിച്ചത്.

കൂടെയുള്ള പ്രജിത എന്നവർക്ക് പരിക്കേറ്റു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഷിതയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​അപകടത്തെത്തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

Post a Comment

Previous Post Next Post