പാലക്കാട് : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ബൈക്കിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. നെച്ചുള്ളി ചുള്ളിയോട് കുളം കണ്ടത്തിൽ ജോണിയുടെ ഭാര്യ മേഴ്സി (50) ആണ് അപകടത്തിൽ മരിച്ചത്.
കല്യാണ കാപ്പ് ഭാഗത്ത് നിന്ന് പള്ളിക്കുനിയിലേക്ക് പോകുന്നതിനിടെ വാലിപ്പടി ഭാഗത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ മേഴ്സിയെ ഉടൻ തന്നെ വട്ടംബലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
