നിയന്ത്രണം വിട്ട കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു

ഇന്ന് രാവിലെ പതിനൊന്നരയോടെ കുന്ദമംഗലം സിന്ധുതിയേറ്ററിന് സമീപമാണ് അപകടം.



കോഴിക്കോട് 

കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട

കാറിടിച്ച് ഒരാൾ മരിച്ചു. കുന്ദമംഗലം സർവീസ്

സ്റ്റേഷനിലെ ജീവനക്കാരൻ ആസാം സ്വദേശി

ഡാഡു (24) ആണ് മരിച്ചത് . ഇന്ന് രാവിലെ

പതിനൊന്നരയോടെ കുന്ദമംഗലം

സിന്ധുതിയേറ്ററിന് സമീപമാണ് അപകടം.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന

ഡാഡുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ

റോഡരികിൽ നിർത്തിയിട്ട ലോറിയിൽ

ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും

പോലീസും ചേർന്ന് മെഡിക്കൽ കോളേജ്

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം

സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post