നേമം: അമ്മയേയും മകനേയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എറണാകുളം വടക്കന്‍ പറവൂര്‍ കോട്ടുവള്ളി കൈതാരം സരോകൃഷ്ണയില്‍ കെ.ബി.സരോജം(70), മകന്‍ കെ.രാജേഷ് (48) എന്നിവരെയാണ് നേമത്തെ വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം കോര്‍പറേഷന്‍ സോണ്‍ ഓഫിസിന് സമീപം മാളികവീട് ജംക്‌ഷന്‍ പൂരം വീട്ടിലാണ് സംഭവം നടന്നത്. മൂന്നുമാസം മുമ്ബാണ് ഇവര്‍ ഇവിടെ താമസത്തിന് വന്നത്. ഇവര്‍ ഇരുവരും മാത്രമായിരുന്നു വീട്ടില്‍.
രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട്ടുടമയെ വിവരം അറിയിച്ചു. മുകളിലെ നിലയിലായിരുന്നു മൃതദേഹങ്ങള്‍. റെയില്‍വേ പാര്‍സല്‍ വിഭാഗത്തില്‍ ജോലിയുണ്ടായിരുന്ന രാജേഷ് അത് വേണ്ടെന്ന് വച്ചശേഷം ചാലയില്‍ കട നടത്തിവരികയായിരുന്നു. വിവാഹം വേര്‍പെടുത്തിയിരുന്നു.
ഇരുവര്‍ക്കും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വാടകച്ചീട്ടില്‍ പൂജപ്പുരയിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്. ആറുവര്‍ഷം മുന്‍പ് വടക്കന്‍ പറവൂരിലെ വീടും മറ്റും വിറ്റതായും പിന്നെ പല സ്ഥലങ്ങളിലായി മാറിത്താമസിച്ചുവരികയായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. എഫ്‌എസിടി ജീവനക്കാരനായിരുന്ന രാജേഷിന്റെ അച്ഛന്‍ കൃഷ്ണപിള്ള നേരത്തെ തൂങ്ങിമരിച്ചിരുന്നു. രാജേഷിന്റെ സഹോദരി എറണാകുളത്താണ് താമസം. ബന്ധുക്കള്‍ എത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.
