കൊണ്ടോട്ടി ഇന്ന് നടന്ന ലോറിയും ബസ്സും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിന്റെ cctv ദൃശ്യം

 ഇന്ന് മലപ്പുറം കൊണ്ടോട്ടി നടന്ന അപകടത്തിന്റെ cctv ദൃശ്യം




 കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് നടുറോഡിൽ മറിഞ്ഞു; ഒരു മരണം; ഇരുപതോളം പേർക്ക് പരിക്ക്


മലപ്പുറം 


കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച സ്‌ത്രീ മരിച്ചതായി വിവരം. ഇരുപതോളം യാത്രക്കാർക്ക് പരിക്ക്. കാളികാവ് - മഞ്ചേരി - കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടത് മൊറയൂരിൽ നിന്ന് ബസ് കയറിയ വിജി എന്ന യുവതി.മെഡിക്കൽ കോളേജ് സ്റ്റാഫ്‌ ആണ് മരണപ്പെട്ട വിജി 

ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ബൈപാസ് റോഡിൽ മെഹന്ദി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും സമീപത്തെ കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു. ലൈൻ പൊട്ടി വീണതിനാൽ ആദ്യസമയങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്.



Post a Comment

Previous Post Next Post