പത്തനംതിട്ട: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണു, 5 വയസ്സുകാരൻ മരിച്ചു


പത്തനംതിട്ട:  വീട്ടുമുറ്റത്ത്  കളിക്കുന്നതിനിടെ കിണറ്റിൽ വീണു, 5 വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട: കളിക്കുന്നതിനിടെ കിണറ്റിൽ വീണ 5 വയസ്സുകാരൻ മരിച്ചു. എരുമേലി മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി.എച്ച്.സി കൗൺസിലർ വെച്ചൂച്ചിറ) യുടെയും സുമോളുടേയും മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയിൽ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി അപകടത്തിൽപെട്ടത്. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിൽ കിടന്നു. തുടർന്ന് നാട്ടുകാരെത്തി കുട്ടിയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.




Post a Comment

Previous Post Next Post