കൊല്ലം: യുവതി പാറക്കുളത്തിൽ മരിച്ച നിലയിൽ

 കൊല്ലം : യുവതിയെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുത്തൂരിലാണ് സംഭവം. നെടുവത്തൂർ സ്വദേശി ഷീജ (42) നെയാണ് ആനയത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടിന് എകദേശം രണ്ട് കിലോമീറ്ററോളം മാറിയാണ് ഈ പാറക്കുളം സ്ഥിതി ചെയ്യുന്നത്. രണ്ട്

 കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെയെത്തി ആത്മഹത്യ ചെയ്തതിൽ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മുമ്പ് കൊവിഡ് സെൻ്ററിൽ താല്കാലിക ജോലിയുണ്ടായിരുന്ന യുവതിയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നീട് കൊട്ടാരക്കരയിൽ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചിരുന്നുവെങ്കിലും യുവതി അവിടെ നിന്ന് വിട്ടുപോരുകയായിരുന്നു. യുവതിയ്ക്ക് കണ്ണിന് കാഴ്ച കുറവുള്ളതായി പറയപ്പെടുന്നു.



Post a Comment

Previous Post Next Post