ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെട്ടു
കണ്ണൂർ പയ്യാവൂരിനെ ഞെട്ടിച്ച വാഹനാപകടത്തിൽ ഇരട്ട മരണം. ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച രണ്ട് പേരാണ് മരിച്ചത്. പയ്യാവൂർ മുണ്ടാനുർ സ്വദേശികളായ ഓട്ടോ റിക്ഷാ ഡ്രൈവർ തങ്കച്ചൻ താനോലി, നാരായണൻ ചരളാട്ട് എന്നിവരാണ് മരിച്ചത്. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീകണ്ഠാപുരം – പയ്യാവൂർ റോഡി നിന്നും എരുവേശി, ചെമ്പേരി ഭാഗത്തേക്ക് പോകുന്ന ചുണ്ട പറമ്പിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓടോ റിക്ഷയുടെ മുൻവശം പൂർണമായി തകർന്നു. കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്.