അങ്കമാലി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്കു പരുക്ക്. മോണിങ് സ്റ്റാര്‍ കോളജിനു മുന്നിലെ പമ്ബിന് അടുത്തായാണ് അപകടം നടന്നത്
രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാറിന്റെ പിറകിലിടിച്ച് മറ്റൊരു കാര്‍ തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശികളായ റിസ്‌നസ് (30) ശാരദ മന്ദിര്‍ രമേശ് (38) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്നു തലകീഴായി മറിഞ്ഞ വാഹനം പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡിന്റെ വശത്തേക്ക് മാറ്റി.
