അകലാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു: രണ്ടുപേർക്ക് പരിക്ക്.
വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരണപ്പെട്ടത്. മണികണ്ഠേശ്വരം സ്വദേശി നഹൽ, എടക്കഴിയൂർ സ്വദേശി നദീം എന്നിവർക്കാണ് പരിക്കുപറ്റിയത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ഒറ്റയ്നി പെട്രോൾ പമ്പിന് സമീപം രാത്രി 11 മണിയോടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്._
അപകടത്തിൽ പരിക്ക് പറ്റിയവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിഹാൽ മരണപ്പെടുകയായിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി നദീമിനെ നബവി ആംബുലൻസ് പ്രവർത്തകർ തൃശൂർ ദയ ആശുപത്രിയിലും, നഹലിനെ രാജാ ആംബുലൻസിൽ തൃശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
20/04/2022 ബുധൻ 12:40 AM
