തൃക്കാക്കര : നിയന്ത്രണം വിട്ട സ്വകാര്യബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞു കയറി പാര്‍ക്ക് ചെയ്തിരുന്ന നാല് ഓട്ടോറിക്ഷകള്‍ ഇടിച്ചുതകര്‍ത്തു

 തൃക്കാക്കര: കാക്കനാട് കെ.ബി.പി.എസ് കവാടത്തിനു സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന നാല് ഓട്ടോറിക്ഷകള്‍ സ്വകാര്യബസ് ഇടിച്ചുതകര്‍ത്തു



ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. എറണാകുളം - കാക്കനാട് റൂട്ടില്‍ ഓടുന്ന താര ബസാണ് അപകടമുണ്ടാക്കിയത്.

ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയായിരുന്ന ഡ്രൈവര്‍ തുതിയൂര്‍ സ്വദേശി വിന്‍സന്റ് പുളിക്കലിന് തലക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നു തെറിച്ചു വീണ ഇയാളുടെ തല സമീപത്തെ പരസ്യബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. കാക്കനാട് സണ്‍ റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു മൂന്ന് ഓട്ടോകളില്‍ ഡ്രൈവര്‍മാരില്ലായിരുന്നു. അവസാന സ്റ്റോപ്പായ ജില്ലാ പഞ്ചായത്തിന് മുന്‍വശത്ത് ആളെ ഇറക്കിയതിന് ശേഷം ഡ്രൈവര്‍ക്ക് പകരം ക്ളീനറാണ് ബസ് ഓടിച്ചിരുന്നത്. ബസ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമക്കെതിരെയും കേസെടുത്തു.

Post a Comment

Previous Post Next Post