കോട്ടയം: കാറുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റൂട്ടില്‍ വെട്ടിമുകള്‍ ജങ്ഷന് സമീപമായിരുന്നു അപകടം.
കേരള കോണ്‍ഗ്രസ്-എം ജില്ല സെക്രട്ടറി അപ്പച്ചന്‍ പാറത്തോട്ടിലിനും ഒപ്പമുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. ഈ സമയം ഇതുവഴിയെത്തിയ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്ബന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കാറിന്‍റെ ചില്ലുകള്‍ തകര്‍ത്താണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
