ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ കെട്ടിടത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം
ചങ്ങരംകുളം:ഹൈവേ ജംഗ്ഷനിൽ കെട്ടിടത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മേലെ മാന്തടത്ത് താമസിക്കുന്ന വാളത്ത് വളപ്പിൽ മാധവന്റെ മകൻ സുജീഷ്(38)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസ് എത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും
