ബൈക്കും ബസും കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

ആലപ്പുഴ ഹരിപ്പാട് : ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രാത്രി 12 മണിയോടെ ദേശീയപാതയിൽ കാഞ്ഞൂർ ദേവി ക്ഷേത്രത്തിന് തെക്ക് എൻടിപിസി ജംഗ്ഷനിലാണ് അപകടമുണ്ടായത്.


കാർത്തികപ്പള്ളി വലിയ പടീറ്റതിൽ ഷാജഹാൻ നജീമ ദമ്പതികളുടെ മകൻ മുഹമ്മദ് തൗഫീഖ് (21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൗഫീഖിനെppp വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



Post a Comment

Previous Post Next Post