കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ബസ്സിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു

 കുന്നംകുളം: കുന്നംകുളത്ത് കെ-സ്വിഫ്റ്റ്

ബസ്സിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു.

തമിഴ്നാട് കള്ളകുറിച്ചി സ്വദേശി 55

വയസ്സുള്ള പരസ്വാമിയാണ് മരിച്ചത്. ഇന്ന്

പുലർച്ചെ അഞ്ചരയോടെയായിരുന്നു.

അപകടം. തൃശ്ശൂർ - കോഴിക്കോട്

റൂട്ടിലോടുന്ന കെ - സ്വിഫ്റ്റ് ബസ്സ് തൃശ്ശൂരിൽ

നിന്നും കോഴിക്കോട്ടേക്ക്

പോകുന്നതിനിടെയാണ് കുന്നംകുളത്ത് വെച്ച്

അപകടത്തിൽപ്പെട്ടത്. നിർത്താതെ പോയ

ബസ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ

റോഡ് മുറിച്ചു കടക്കുന്നതിനിടെ

അമിതവേഗതയിലെത്തിയ ബസ്

ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ

പറഞ്ഞു. പരിക്കേറ്റയാളെ കുന്നംകുളം

ലൈഫ് കെയർ ആംബുലൻസ്

പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം

താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട്

തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ

കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post