ആലുവ : ദേശീയപാതയില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.
എടയപ്പുറം വലിയപറമ്ബില്‍ പരേതനായ പരീതിന്‍റെ മകന്‍ അബ്ദുല്‍ കരീമാണ് (71) മരിച്ചത്. ബുധനാഴ്ച്ച രാവിലെ 10.40 ഓടെ തോട്ടക്കാട്ടുകര ഭാഗത്തായിരുന്നു അപകടം. സ്കൂട്ടറില്‍ നിന്നും താഴെവീണ കരീമിന്‍റെ അരക്കു താഴെ ലോറി കയറുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12 മണിയോടെ മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനിലെ തകരാര്‍ മൂലം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിനാല്‍ ബുധനാഴ്ച്ച പോസ്റ്റ്മോര്‍ട്ടം നടന്നില്ല.
