മലപ്പുറം
തിരൂരങ്ങാടി: ഏഴ് മാസം പ്രായമായ
കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ
കണ്ടെത്തി. കരിപറമ്പ് ടൗണിലെ പച്ചക്കറി
കച്ചവടക്കാരനായ അരീപ്പാറ നാലുകണ്ടം
വിളക്കണ്ടത്തിൽ അബ്ദുല്ല- സമീറ
എന്നിവരുടെ മകൻ മുഹമ്മദ് ഫൈസാൻ
(ഏഴ് മാസം) ആണ് മരിച്ചത്. ശനിയാഴ്ച
രാത്രി കുഞ്ഞിനെ പാല് കൊടുത്തു
തൊട്ടിലിൽ കിടത്തിയതായിരുന്നു.
ഇന്നലെ രാവിലെ നോക്കിയപ്പോൾ മരിച്ച
നിലയിൽ കണ്ടെത്തുകയായിരുന്നു.
.തിരുരങ്ങാടി താലൂക്ക്ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടം
നടത്തി. കുട്ടിക്ക് ഹൃദയസംബന്ധമായി
അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ
പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം
ദമ്പതികൾക്ക് ഉണ്ടായ ഏക
കുഞ്ഞാണിത്.
