മധ്യവയസ്കനെ
മരിച്ചനിലയിൽ കണ്ടത്തി
തൃശ്ശിലേരി: തൃശ്ശിലേരിയിലെ ഒരു പലചരക്കുകടയിലെ
ബഞ്ചിൽ മധ്യവയസ്ക്കനെ മരിച്ചനിലയിൽ കണ്ടെത്തി.
ആനപ്പാറ മണൽപ്പാളി കോളനിയിലെ നാരായണൻ (49)
ആണ് മരിച്ചത്. ഇന്നലെ രാത്രി സ്ക്കരിയ എന്ന വ്യക്തിയുടെ കടയുടെ പുറത്തിട്ടിരുന്ന ബെഞ്ചിലിരുന്ന് നാട്ടുകാരോട് സംസാരിച്ച ശേഷം ഡെസ്കിൽ തല വെച്ച് ഉങ്ങുകയായിരുന്ന നാരായണനെ ഇന്ന് രാവിലെ അതേ
നിലയിൽ മരിച്ചതായി കാണപ്പെടുകയായിരുന്നു. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്
നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
