ഹരിപ്പാട് : ആംബുലൻസും കാറും കൂട്ടി ഇടിച്ച് നാലുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ആലപ്പുഴ 

ഹരിപ്പാട് : ദേശീയപാതയില്‍ മാധവ ജംഗ്ഷന് പടിഞ്ഞാറുവശം വൈകിട്ട് 6 നായിരുന്നു അപകടം. ബോയ്സ് ഹൈസ്കൂളിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ഡാണാപ്പടിയില്‍ നിന്നും ഹരിപ്പാട്ടേക്ക് പോയ ആംബുലന്‍സും എതിര്‍ദിശയില്‍ വന്ന ടവേര കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

പരിക്കേറ്റവരെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.



പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ചെറുതന ദാറുസ്സലാമില്‍ സാബിര്‍ (26) നെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ യാത്രക്കാരായ കോയമ്ബത്തൂര്‍ സ്വദേശികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിന്‍്റെ ഡീസല്‍ ടാങ്ക് പൊട്ടി റോഡില്‍ ഡീസല്‍ ഒഴുകി. ഫയര്‍ഫോഴ്സ് എത്തി റോഡ് കഴുകിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ദേശീയ പാതയില്‍ അര മണിക്കുറോളം ഗതാഗതം സ്തംഭിച്ചു

Post a Comment

Previous Post Next Post