പൊന്നാനി:ചാവക്കാട് പൊന്നാനി
ദേശീയപാതയിൽ മന്ദലാംകുന്ന്
കിണറിന് സമീപത്ത് ഇന്ന്
പുലർച്ചെ 4.30 ഓടെ നിയന്ത്രണം
വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും
മരത്തിലും ഇടിച്ച് അപകടം
സംഭവിച്ചത്.
അപകടത്തിൽ പരിക്കുപറ്റിയ
കാസർകോട് കാഞ്ഞങ്ങാട്
സ്വദേശി സ്റ്റിനോ (40) യെ
മന്ദലാംകുന്ന് പാപ്പാളി കമല
സുരയ്യ ആംബുലൻസ്
പ്രവർത്തകർ ചാവക്കാട്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോഡ് കാഞ്ഞങ്ങാട്
നിന്നും നെടുമ്പാശേരി
എയർപോർട്ടിലേക്ക്
പോവുകയായിരുന്ന കാറാണ്
അപകടത്തിൽപ്പെട്ടത്. ഡ്രൈവർ
ജിബിൻ പരിക്കേൽക്കാതെ
രക്ഷപ്പെട്ടു.