ചെറുവാഞ്ചേരി സ്വദേശി കെ. ജാനു (70) ആണ് മരിച്ചത്. ബന്ധുവിനൊപ്പം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ജാനു. പിന്നിൽ നിന്നും അമിതവേഗതയിലെത്തിയ ശ്രീഹരി ബസിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്നും ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെ തന്നെ ജാനുവിൻ്റെ മരണം സംഭവിച്ചിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയത്. വാഹനത്തെ മറികടക്കുന്നതിനിടെ ബസിൻ്റെ പിൻഭാഗം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ന്യൂ മാഹി പോലീസ് വ്യക്തമാക്കി. അപകടത്തിനിടയാക്കിയ ബസ് പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി.