പട്ടാമ്പിയിൽ
ഭാരതപുഴയിൽ യുവതിയുടെ
മൃതദേഹം കണ്ടെത്തി.
ഇന്ന് ഉച്ചയോടെയാണ്
മൃതദേഹം കണ്ടത്. ഗുരുവായൂർ പേരാമംഗലം സ്വദേശിനി കെ.എസ് ഹരിത 27 വയസ്സ് ആണ് മരിച്ചത് , 2/4/2022നു ആണ് ഹരിതയെ കാണാതെ ആയത് , മൃതദേഹത്തിന് രണ്ട്
ദിവസത്തെ പഴക്കമുണ്ട്. ഇടത്
കൈപ്പത്തി മുറിച്ച് മാറ്റിയ നിലയിലാണ്.
ഹരിതയെ രണ്ട് ദിവസമായി
കാണാനില്ലായിരുന്നു. ഹരിതയെ
കാണാനില്ലെന്ന് കാണിച്ച്
ബന്ധുക്കൾ പോലീസിൽ പരാതി
നൽകിയിരുന്നു. തൃത്താല പോലീസും പേരാമംഗലം പോലീസും സ്ഥലത്തെത്തി , തുടർനടപടികൾക്കായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.
