മുക്കം: മുക്കത്ത് ആറു പേരെ തെരുവ് നായ കടിച്ച് പരിക്കേല്‍പിച്ചു.ശാരദ, അര്‍ജുന്‍,നൂറുദ്ദിന്‍,അബ്ദുല്‍ ബഷീര്‍, മനു, നസീര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.ഇന്നലെ വൈകുന്നേരം 5 മണിയോടെ അഗസ്ത്യന്‍ മുഴിയില്‍ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് ആദ്യം ഒരാളെ നായകടിച്ചത്.പിന്നിട് റോഡരികില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ കടിച്ചു.
തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് കടിയേറ്റത്. ആറു പേരെയും ആദ്യം മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
