പത്തനംതിട്ട | ശബരിമല പാതയില്‍ പ്ലാപ്പള്ളിക്കു സമീപം കമ്ബകത്തുംപാറയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി.
ഡ്രൈവറുടേത് എന്നു കരുതുന്നയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വാഹനത്തിന് സമീപത്തു നിന്നു ലഭിച്ചു.വനംവകുപ്പിന്റെ പരിശോധനയിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെപ്പറ്റി പുറംലോകം അറിയുന്നത്.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി പമ്ബയിലേക്ക് സിമന്റുമായി പോയതെന്നാണ് നിഗമനം. MH 33 E 6275 ലോറി ആണ് അപകടത്തില്‍ പെട്ടത്. തമിഴ്‌നാട് ശങ്കര്‍ നഗറില്‍ നിന്നും സിമന്റ് കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവര്‍ മാരിയപ്പന്‍ (30) ആണ് എന്നാണ് സൂചന.