ആറു വയസ്സുകാരൻ വെള്ളത്തിൽ വീണു മരിച്ചു
വൈലത്തൂർ: വിദ്യാർഥി വെള്ളക്കുഴിയിൽ വീണു മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണിൽ അബ്ദുശുക്കൂർ -- ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വെള്ളക്കുഴിയിൽ വീണാണ് അപകടം. ഉടൻ തന്നെ ആദ്യം തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൽപകഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടത്തിന് ശേഷം ആദ്യശ്ശേരി ജുമാ മസ്ജിദിൽ മയ്യിത്ത് ഖബറടക്കി. കാവപ്പുര മഖ്ദൂമിയ്യ ഇസ് ലാമിക് സെൻറർ സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ വിദ്യാർഥിയാണ്. സഹോദരങ്ങൾ: സലാഹുദ്ദീൻ, ഫാത്തിമ റംസി, ഫാത്തിമ ഹന്ന.
.jpeg)