അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
കോട്ടയം: കഞ്ഞിക്കുഴിയില്‍ റോഡ് മുറിച്ചുകടക്കുന്നിതിനിടെ ഗൃഹനാഥന്‍ ബൈക്കിടിച്ചു മരിച്ചു. മാങ്ങാനം താമരശേരി കൊല്ലപ്പറമ്ബില്‍ ഗോവിന്ദന്റെ മകന്‍ ശശി (53) ആണു മരിച്ചത്.
ബൈക്ക് യാത്രികരായ യുവാക്കളെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവലോകം തൈക്കടവില്‍ ജേക്കബ് മാത്യു, നെടുംകുന്നം ഇടത്തട്ട കുര്യാക്കോസിന്റെ മകന്‍ ഷില്ലി എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇന്നലെ രാത്രി 9.30നു കഞ്ഞിക്കുഴി പ്രിന്‍സ് ബാറിനു സമീപമായിരുന്നു അപകടം. കലക്‌ടറേറ്റില്‍നിന്നു മാങ്ങാനം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്, റോഡ് മുറിച്ചുകടന്ന ശശിയെ ഇടിച്ചിടുകയായിരുന്നു. ശശിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം ഈസ്‌റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.