അച്ചന്‍കോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.

 കൈപ്പട്ടൂര്‍> കൈപ്പട്ടൂര്‍ പരുമല കുരിശടിക്ക് സമീപം അച്ചന്‍കോവിലാറ്റിലെ കോയിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.

കൈപ്പട്ടൂരിലെ കോയിക്കല്‍ കടവില്‍ കരിയിലേത്ത് വീട്ടില്‍ വിശാഖ് (20), ഏഴംകുളം മാങ്കൂട്ടത്തില്‍ സുധീഷ് (25) എന്നിവരാണ് മുങ്ങിമരിച്ചത്.



സുധീഷിന്റെ പിതൃസഹോദരിയുടെ മകന്‍ അരുണിനൊപ്പമാണ് കുളിക്കാന്‍ പോയത്. അരുണിന്റെ ബഹളം കേട്ട് തൊട്ടടുത്ത കടവില്‍ കുളിച്ചുകൊണ്ടിരുന്നയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

Post a Comment

Previous Post Next Post