വളവ് തിരിയുന്നതിനിടെ കാറിലും ബൈക്കിലും ലോറി ഇടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്.

 മൂവാറ്റുപുഴ: കോട്ടയം - മൂവാറ്റുപുഴ എം.സി.റോഡില്‍ ഉന്നകുപ്പ വളവില്‍കാറിലും ബൈക്കിലും ലോറി ഇടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്ക്.



ഇന്നലെ രാവിലെ 11 മണിയോടെ മൂവാറ്റുപുഴ-കൂത്താട്ടുകുളം റൂട്ടില്‍ ഈസ്റ്റ് മാറാടി ഉന്നക്കുപ്പ വളവിലാണ് അപകടം.

കോട്ടയത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഉന്നക്കുപ്പ വളവില്‍ വച്ച്‌ ബൈക്കിലും കാറിലും ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥന്‍ തിരുവല്ല തൈമറ മാമ്ബറപ്പറമ്ബില്‍ ഫിലിപ്പ് വര്‍ഗ്ഗീസ് (43), ഭാര്യ ധന്യ (39), മക്കളായ അനുഷ (11), ആഞ്ജല (6), അച്ഛന്‍ എം.പി.വര്‍ഗ്ഗീസ് (71), കാര്‍ ഡ്രൈവര്‍ രതീഷ് (30), ലോറി ഡ്രൈവര്‍ ഇഞ്ചൂര്‍ വെളിയത്ത് അജി (26), ബൈക്ക് യാത്രക്കാരന്‍ ഈസ്റ്റ് മാറാടി ഇല്ലത്ത്മല ശരത് ശശി(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ ആഞ്ജല, അനുഷ, ഫിലിപ്പ്, വര്‍ഗ്ഗീസ്. ധന്യ എന്നിവരെ വിദഗ്ധ ചികിത്സക്കായി തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചു. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ആദ്യം ബൈക്കില്‍ ഇടിച്ച ലോറി കാറിനെ ഇടിച്ച്‌ നിരക്കിക്കൊണ്ടുപോയി. റോഡിന് വശത്തുള്ള കരിങ്കല്‍ കെട്ടിനു മുകളിലൂടെയാണ് കാറും ലോറിയും താഴേക്കു പതിച്ചത്. കാറിനു മുകളില്‍ ലോറിയുടെ മുന്‍ഭാഗം കുത്തിയാണ് നിന്നത്. ലോറി ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Post a Comment

Previous Post Next Post