മഞ്ചേരി : മഞ്ചേരി പുല്ലാരയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പുല്ലാര വളവിലാണ് അപകടം.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസും മഞ്ചേരിയില്‍ നിന്ന് വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുകയായിരിന്ന ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരായ ഉനൈസ് (19), സജില്‍(22), അര്‍ജുന്‍(13), സുശീല(54), ഷിബിന്‍(25), മുബഷീറ(20), അമേയ(5), രത്നകുമാരി(54), സുനിത(43), ബേബിസുനന്ദ(45), ഷഹജാം(46), ബിന്ദു(53), ശോഭന(58), മഞ്ജു(24), ബിന്ദു(44), റംല(38), ഫൗസിയ (24), കദീജ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

