ബൈക്കിലെത്തിയ യുവാവ് പാലത്തില്‍ നിന്നും പമ്ബാനദിയിലേക്ക് ചാടി



ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂര്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ നിന്നും പമ്ബാനദിയിലേക്ക് ചാടി

യുവാവിനായി ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുന്നു.


KL 30 C 5503 എന്ന ബൈക്കിലെത്തിയ മുളക്കുഴ പെരിങ്ങാല കൊടുവേലിചിറ വിപിന്‍ സദനത്തില്‍ വിപിന്‍ ദാസ് (25) ആണ് നദിയില്‍ ചാടിയത്.


തിങ്കളാഴ്ച രാവിലെ പത്തരയോടെ ബൈക്കിലെത്തിയ വിപിന്‍ദാസ് ബൈക്ക് ഒതുക്കി വച്ച ശേഷം പാലത്തിന്റെ കൈവരിയില്‍ കയറി ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.


ബൈക്ക് പാലത്തിന് സമീപത്തായി നിര്‍ത്തിയതിനു ശേഷമാണ് ഇയാള്‍ പാലത്തില്‍ നിന്നും ചാടിയത്. ചെങ്ങന്നൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തിരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post