അബുദാബിയിൽ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു



അബൂദാബിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം

അബുദാബി:അബുദാബിയിൽ കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റു.


അബുദാബി ഖാലിദിയയിൽ തിങ്കളാഴ്ച  UAE  സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.


ഫയർസർവ്വീസും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു .


പരുക്കേറ്റവരെ അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി.പരിക്കേറ്റവരിൽ മലയാളികളുമുണ്ടെന്നാണറിയുന്നത്. വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.



Post a Comment

Previous Post Next Post