കൂത്തുപറമ്പിനടുത്ത് നീർവേലിയിൽ കർണാടക KSRTC ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു

 കണ്ണുര്‍: കൂത്തുപറമ്ബിനടുത്ത നീര്‍വ്വേലി പതിമൂന്നാം മൈലില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സിടിച്ച്‌ റോഡരികില്‍ നില്‍ക്കുകയായിരുന്ന 13 വയസുകാരന്‍ മരിച്ചു.


നീര്‍വ്വേലി പതിമൂന്നാം മൈലിലെ ഷഹാന മന്‍സിലില്‍ ഫിസാന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മട്ടന്നൂര്‍ ഭാഗത്ത് നിന്ന് കൂത്തുപറമ്ബ് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഫിസാനെ ഇടിച്ചത്.

അമിത വേഗതയില്‍ ഒരു സ്വകാര്യ ബസ്സിനെ മറികടന്നെത്തിയ ബസ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഫിസാനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

കുട്ടിയെ ഇടിച്ച്‌ അല്പദൂരം മുന്‍പോട്ട് പോയശേഷം ബസ്സ് റോഡരികില്‍ നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. നാട്ടുകാര്‍ രോഷാകുലരായതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു.തുടര്‍ന്ന് ബസ്സ് പൊലീസ് തന്നെ കൂത്തുപറമ്ബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.




Post a Comment

Previous Post Next Post