വിദ്യാർത്ഥിനി ക്യാമ്പസിലെ കുളത്തിൽ വീണ് മരിച്ചു
ഉദരംപൊയിലിലെ ബി വണ്‍ സിറ്റിയിലെ വിദ്യാർത്ഥിനി കുളത്തിൽ വീണ് മുങ്ങി മരിച്ചു. അരയാൽ മുഹമ്മദ് മൊയ്നുദീന്റെ മകൾ നാജിയ കരീമുന്നീസ (15)യാണ് കാമ്പസിലെ കുളത്തിൽ വീണ് മരിച്ചത്. കൂട്ടുകാരോടൊപ്പം വെള്ളമെടുക്കാൻ പോയ നാജിയ കുപ്പിയിൽ വെള്ളം എടുക്കുന്നതിനിടെ കുളത്തിലേക്ക് കാൽ തെന്നി വീണാണ് അപകടമുണ്ടായത്.
നാട്ടുകാരും ജീവനക്കാരും കാളികാവ് ആശുപത്രിയിലും തുടർന്ന്, വണ്ടൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിപ്പുറം തവനൂരിലെ മതിരശേരി സ്വദേശിനിയായ നാജിയ, ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I
.jpeg)