ഫറോക്ക് റെയിൽവേ പാലത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു
കോഴിക്കോട്ഫറോക്ക് റെയിൽവേ പാലത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു.
കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ഫറോക്ക് റെയിൽവേ പാലത്തിന് മുകളിൽ വെച്ചാണ് അപകടം. ഫോട്ടോ എടുക്കുന്നതിനിടെ കോയമ്പത്തൂർ - മംഗലാപുരം പാസഞ്ചർ ട്രെയിൻ തട്ടിയാണ് അപകടം. കൂടെ ഉണ്ടായിരുന്ന വിദ്യാർത്ഥി പെരിങ്ങാവ് സ്വദേശി മുഹമ്മദ് ഇഷാമും അപകടത്തിൽ പെട്ടു. ട്രെയിൻ തട്ടി പെൺകുട്ടി പുഴയിലേക്ക് വീഴുകയും തിരച്ചിൽ നടത്തുന്നതിനിടയിൽ ബേപ്പൂർ ഭാഗത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാലിനും കൈക്കും പരിക്ക് പറ്റിയ ഹിഷാമിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്കും കൊണ്ടു പോയി. ഇഷാമിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഫെറോക്ക് പോലീസ് സ്ഥലത്തെത്തി.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I
