വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക്

 ആലുവ: വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. തോട്ടക്കാട്ടുകരയില്‍ സിഗ്നല്‍ തെറ്റിച്ച്‌ അമിതവേഗത്തില്‍ വന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന ബ്രഹ്മപുരം, മാത്രകാട്ട് വീട്ടില്‍ നവാസിന്‍റെ ഭാര്യ സ്വപ്നക്ക്(42) പരിക്കേറ്റു.

ആലങ്ങാട് ഓട്ടോറിക്ഷ ഗട്ടറില്‍ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന അതിഥി തൊഴിലാളിയായ അക്രംബാഷക്കും (22)പരിക്കേറ്റു. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനടുത്ത് സ്കൂട്ടര്‍ തെന്നിമറിഞ്ഞ് ആലുവ വെളിയത്തുനാട് കാരായികുടത്ത് വീട്ടില്‍ സഫ്ന സലിം (24), നെടുമ്ബാശ്ശേരി അത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌​ ബൈക്ക് യാത്രികരായ കണ്ണൂര്‍ ചെമ്ബരത്തിങ്കല്‍ ജോസഫിന്‍റെ മകന്‍ അമല്‍ (21), വൈറ്റില കാട്ടുപറമ്ബില്‍ വീട്ടില്‍ ബിറ്റോ ദാസ് (21) എന്നിവര്‍ക്കും പരിക്കേറ്റു. ആലുവ യു.സി കോളജിന് സമീപം സ്കൂട്ടറില്‍ ലോറി ഇടിച്ച്‌ സ്കൂട്ടര്‍ യാത്രിക വല്യപ്പന്‍പടി എടശ്ശേരി വീട്ടില്‍ മറിയമിന് (63) പരിക്കേറ്റു. ഇടിച്ച ലോറി നിര്‍ത്താതെ പോയി.


ആലുവ സീനത്ത് തിയറ്ററിന് സമീപം അശ്രദ്ധമായി ബസിനുമുന്നില്‍ വന്ന ബൈക്കുകാരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരിക്ക് സീറ്റില്‍ തലയിടിച്ച്‌ പരിക്കേറ്റു. തോട്ടക്കാട്ടുകര മറ്റുപടി വീട്ടില്‍ സത്താറിന്‍റെ ഭാര്യ ഷമീനക്കാണ് (36) പരിക്കേറ്റത്. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post