തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു.അഞ്ചുതെങ്ങ് നിന്ന് മീന്‍പിടുത്തത്തിന് പോയ പ്രിന്‍സ് എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.
ബാബുവിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനത്തിനായി പോയ പ്രിന്‍സ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
.jpeg)