ആറന്മുളയിൽ
സ്കൂട്ടർ ബൈക്കിലിടിച്ച് അപകടം
;ബൈക്കിൽ നിന്നും റോഡിലേയ്ക്ക്
തെറിച്ച് വീണ വീട്ടമ്മ കാർ കയറി മരിച്ചു
;ഭർത്താവിനും മകൾക്കും പരിക്ക്
ആറന്മുള: ആറന്മുളയിൽ സ്കൂട്ടറിടിച്ച്
തെറിച്ചുവീണ വീട്ടമ്മ കാർ ദേഹത്തുകയറി
മരിച്ചു. കിഴക്കനോതറ ആശ്രമത്തിങ്കൽ
പ്രിയ മധു (39) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് മധു (47) മകൾ
അപർണ (12) എന്നിവർക്ക് പരിക്കേറ്റു.
ഇരുവരും കോഴഞ്ചേരിയിലെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഞായറാഴ്ച രാത്രിയിൽ ആറന്മുളയിൽ
ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത്
മടങ്ങവേ വിളക്കുമാടം കൊട്ടാരത്തിന്
സമീപത്ത് വെച്ചായിരുന്നു അപകടം .എതിർ
ദിശയിൽ വന്ന സ്കൂട്ടർ ഇവരുടെ
ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു
.ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക്
തെറിച്ച് വീണ പ്രിയ പുറകെ വന്ന കാറിന്റെ
അടിയിൽപ്പെടുകയായിരുന്നു.
