സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ചാടിയിറങ്ങിയയാള്‍ ട്രെയിനിനടിയില്‍പ്പെട്ട് മരിച്ചു. കര്‍ണാടക ധര്‍മ്മസ്ഥല സ്വദേശിയും കാസര്‍കോട് ചൗക്കിയില്‍ താമസക്കാരനുമായ വിജയന്‍റെ മകന്‍ സന്തോഷ് കുമാര്‍ (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് നിന്നും മാടായിക്കാവിലേക്ക് പുറപ്പെട്ടതായിരുന്നു. ചെറുവത്തൂര്‍ സ്റ്റേഷനില്‍ ചാടിയിറങ്ങാന്‍ ശ്രമിക്കേ ട്രെയിനിനടിയില്‍പെടുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
