സൗദിയിൽ വാഹനാപകടത്തിൽ ഏഴു മരണം: ഒരു വാഹനം കത്തിനശിച്ചു


സൗദിയിൽ

വാഹനാപകടത്തിൽ

ഏഴു മരണം: ഒരാൾക്ക് ഗുരുതര പരിക്ക് ഒരുവാഹനം കത്തിനശിച്ചു



 ജിസാൻ സൗദിയിൽ വാഹനാപകത്തിൽ

ഏഴ് മരണം. ജിസാന്റെ തെക്ക് സംത

ഗവർണറേറ്റിന് സമീപമുള്ള അൽ മജ്ന

റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ്

പേർ മരിക്കുകയും ഒരാൾക്ക്

പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ചവർ സഹോദരങ്ങളും

ബന്ധുക്കളും ഉൾപ്പെടെ 7

യുവാക്കളാണെന്നാണ് നിഗമനം. ഒരു

യുവാവിന് ഗുരുതരമായി പരിക്കേറ്റ്

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു,

അപകടത്തെത്തുടർന്ന് ഒരു വാഹനം

കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.





Post a Comment

Previous Post Next Post