തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

 ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം



തിരുവനന്തപുരം നഗരത്തിലെ കവടിയാറിന് സമീപം അമ്ബലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ് കുമാര്‍. കടയില്‍ സാധനങ്ങള്‍ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ലിഫ്റ്റില്‍ തല കുടുങ്ങിയാണ് സതീഷ് കുമാര്‍ മരിച്ചത്.


സതീഷ് കുമാര്‍ ലിഫ്റ്റില്‍ കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ബഹളംവെച്ചു. എന്നാല്‍ ലിഫ്റ്റില്‍ നിന്ന് സതീഷ് കുമാറിനെ പുറത്തെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റില്‍ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാര്‍ വര്‍ഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.

Post a Comment

Previous Post Next Post