കൊല്ലം: കൊട്ടാരക്കര കമ്ബംകോട് ഗുഡ്സ് വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

 കൊല്ലം: കൊട്ടാരക്കര  കമ്ബംകോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കമ്ബംകോട് സ്വദേശി റ്റിജു അലക്സ് (28) ആണ് മരിച്ചത്.



റ്റിജു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിര്‍ ദിശയില്‍ നിന്നു വന്ന ഗുഡ്സ് വാന്‍ ഇടിക്കുകയായിരുന്നു.


അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റ്റിജുവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ ഏക്ഷിക്കാനായില്ല. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സിവില്‍ എഞ്ചിനീയറിംഗ് ജോലി ചെയ്തു വരികയായിരുന്നു റ്റിജു. വീടിന് സമീപത്തെ എം സി റോഡിലാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post