ഓടികൊണ്ടിരുന്ന ബൈകിന് പിന്നിലിരുന്ന് ഉറങ്ങി'; വിനോദയാത്രയ്ക്ക് പോകുന്നതിനിടെ വാഹനത്തിൽനിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്


തൃശ്ശൂര്‍: ബൈകിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവാവിന് താഴെവീണ് ദാരുണാന്ത്യം. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് യാസര്‍ അറഫാത്ത് (22) ആണ് മരിച്ചത്.

നിയന്ത്രണംവിട്ട ബൈക് മറിഞ്ഞ് സുഹൃത്തിന് പരിക്കേറ്റു. ദേശീയപാത ചെമ്ബൂത്രയില്‍ പെട്രോള്‍ പമ്ബിന് സമീപമായിരുന്നു അപകടം.

ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ബൈകിന് പിന്നിലിരുന്ന് യാത്രചെയ്ത അറഫാത്ത് ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്നതിനിടെയാണ് ദാരുണസംഭവം.

വാഹനം ഓടിച്ചിരുന്ന സുഹൃത്ത് മുഹമ്മദ് ഫര്‍ഹാസുദീനെ പരിക്കുകളോടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറഫാത്തിന്റെ മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post