തിരുവനന്തപുരം: ആഴിമല കടല്‍ തീരത്ത് പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ തിരയടിച്ച് കടലില്‍ വീണ് യുവാവ് മരിച്ചു
പുനലൂര്‍ ഇളമ്ബല്‍ ആരംപുന്ന ജ്യോതിഷ് ഭവനില്‍ സുകുമാരന്റെയും ഗീതയുടെയും മകന്‍ ജ്യോതിഷ് (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
ആഴിമല ശിവക്ഷേത്രത്തില്‍ 21 അംഗ തീര്‍ത്ഥാടക സംഘത്തോടൊപ്പം ദര്‍ശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്. ദര്‍ശനത്തിന് ശേഷം ജ്യോതിഷും സ്ത്രീകളുമുള്‍പ്പെട്ട 21 അംഗ സംഘം കടല്‍ തീരത്തേക്ക് പോകാനായി താഴത്തെ പാറക്കെട്ടുകളിലെത്തി. അപകടമേഖലയായ ഇവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളിലെ മുന്നറിയിപ്പുകള്‍ അവഗണിച്ചായിരുന്നു സംഘം പാറക്കെട്ടുകളിലെത്തിയത്. ഇവിടെ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാല അടിച്ചുകയറുകയായിരുന്നു. കടലിലേക്ക് കാല്‍ വഴുതി വീണ് ജ്യോതിഷിനെ കാണാതായി.
ജ്യോതിഷ് കടലിലേക്ക് വീഴുന്നത് കണ്ട് കൂടെയുള്ള സംഘത്തിലെ ആളുകള്‍ നിലവിളിച്ചതോടെയാണ് ലൈഫ് ഗാര്‍ഡുകള്‍ അടക്കമുള്ളവര്‍ സംഭവമറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ വിഴിഞ്ഞം തീരദേശ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. എസ്‌എച്ച്‌ഒ എച്ച് അനില്‍കുമാര്‍, എസ്‌ഐ ജി എസ് പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പാറക്കെട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും ജ്യോതിഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
