മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ കുമ്മിണിപ്പറമ്പ് ബംഗ്ലത്തുമാട് വെള്ളകെട്ടിൽ രാത്രി ഒമ്പതരയോടെ ഇതര സംസ്ഥാന തൊഴിലാളി ചാടിയതോടെ നാട്ടുകാരും TDRF വളണ്ടിയർമാരും പോലീസും തിരച്ചിൽ ആരംഭിച്ചു. രാത്രിയിൽ അതി സാഹസികമായി വെള്ളകെട്ടിൽ നടത്തിയ തിരച്ചിലിൽ മറുകരകയറി കാട്ടിൽ ഒളിച്ച് നിൽക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തി. വെള്ളത്തിൽ ചാടുന്നതിന് മുമ്പ് ഇയാളുടെ തലക്ക് പരിക്കേറ്റ് ചോര വരുന്നുണ്ടായിരുന്നുവെന്നും കയ്യിൽ വടിയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അലറി വിളിച്ച് പ്രകോപനം സൃഷിടിച്ചാണ് ഇയാൾ വെള്ളത്തിൽ ചാടിയത്. ഇതാടെ നാട്ടുകാരും താലൂക്ക് ദുരന്തനിവാരണ സേനTDRF വളണ്ടിയർമാരും പൊലീസും നടത്തിയ തിരച്ചിലിൽ ആളെ കണ്ടത്തിയങ്കിലും തോണിയിൽ കയറാൻ കൂട്ടാക്കിയില്ല. തുടർന്ന് ഏറെ പണിപ്പെട്ട് അനുനയിപ്പിച്ച് കരക്കെത്തിക്കുകയായിരുന്നു. കരിപ്പൂർ പോലീസും താലൂക്ക് ദുരന്തനിവാരണ സേനയും നാട്ടുകാരും പിന്നീടെത്തിയ ഫയർഫോഴ്സുo അതിസാഹസികമായാണ് ഇയാളെ കരക്കെത്തിച്ചത്. മണ്ണിടിച്ചിൽ കാരണം പ്രവേശനം നിരോധിച്ച സ്ഥലത്താണ് ഇയാൾ ചാടിയത്. കൃത്യമായ പേര് വിവരം പറയാൻ ഇയാൾക്കാവുന്നില്ല.
രാത്രി ഒമ്പതരയോടെയാണ് സംഭവം.രാത്രി പതിനൊന്ന് മണിയോടെ വെള്ളത്തിൻ്റെ മറു കരയിൽ നിന്ന് തൊഴിലാളിയെ നാട്ടുകാർ കണ്ടെത്തിയങ്കിലും കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല .മണ്ണിടിച്ചിൽ അപകടഭീഷണിയുള്ള സ്ഥലത്താണ് ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളി ഇരിക്കുന്നത്.
