നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ രണ്ട് സ്കൂട്ടറിൽ ഇടിച്ച് മാറാട് സ്വദേശി മരണപ്പെട്ടു മറ്റ് രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് ബേപ്പൂര്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടര്‍ യാത്രികനായ മീന്‍വില്പനക്കാരന്‍ മരിച്ചു. മാറാട് പോലീസ് സ്റ്റേഷന് സമീപം വലിയകത്ത് മുഹമ്മദ് കേയ (61)യാണ് മരിച്ചത്.
ബേപ്പൂര്‍ -വട്ടക്കിണര്‍ റോഡില്‍ കയര്‍ ഫാക്ടറിക്കു സമീപം വെള്ളി പുലര്‍ച്ചെയായിരുന്നു അപകടം. ബേപ്പൂര്‍ ഫിഷിംങ് ഹാര്‍ബറില്‍ നിന്നും വില്പനക്കായി മത്സ്യമെടുക്കാന്‍ പോകവെയാണ് നിയന്ത്രണം വിട്ടെത്തിയ ഗുഡ്സ് വണ്ടി , സ്കൂട്ടറില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു തെറിച്ചു വീണു ഗുരുതര പരക്കേറ്റു നഗരത്തിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുഡ്സ് വാഹനം മറ്റൊരു സ്കൂട്ടറിലും ഇടിച്ചിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
