കൊടുവള്ളി ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു
കൊടുവള്ളി : മലയമ്മയില്‍ മാതോളത്ത് കടവിൽ ഒഴുക്കിൽപ്പെട്ട കുട്ടികളില്‍ ഒരു കുട്ടി മരണപ്പെട്ടു
മലയമ്മ: മാതോളത്ത് കടവിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ഒരാൾ മരിച്ചു. വെണ്ണക്കോട് വട്ടക്കണ്ടിയിൽ ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ് ദിൽഷാക്ക്(9) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകൻ അമീൻ(8)നെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കുളിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും മുക്കം ഫയർ ഫോഴ്സും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മുഹമ്മദ് ദിൽഷോക്ക് മരിച്ചിരുന്നു.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I
